കൊച്ചി : റിവ്യൂ ബോംബിംഗ് തടയാൻ കർശന മാർഗനിർദേശങ്ങളുമായി അമിക്കസ്ക്യൂറി. സിനിമ റിലീസ് ചെയ്ത് 48 മണഇക്കൂറിന് ശേഷം മതി റിവ്യൂവെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട്. പ്രതിഫലത്തിന് വേണ്ടിയാണ് പലരും റിവ്യൂ നടത്തുന്നത്.പണം നൽകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തുന്നതായും റിപ്പോർട്ടിൽ പരാമർശം. ഇത്തരക്കാർക്കെതിരെ പരാതി നൽകാൻസൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
നടന്മാർ, സിനിമാ പ്രവർത്തകർ എന്നിവർക്കെതിരെ വ്യക്തിഹത്യ നടത്തുന്നതും അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതും തടയണമെന്നും സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മക വിമർശനമാണ് വേണ്ടെതെന്നും അമിക്കസ്ക്യൂറി പറയുന്നു. വ്ളോഗർമാർ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പരാമർശിക്കുന്നു
റിപ്പോർട്ടിൽ കേന്ദ്രസർക്കാറിന്റെ ഉൾപ്പെടെ നിർദേശം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു . അതിനിടെ നെഗറ്റീവ് റിവ്യൂകൾക്കിടയിലും ചില സിനിമകൾ വിജയിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു