വാകത്താനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി വാഹനമോടിച്ചിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്. വാകത്താനത്ത് പാണ്ടഞ്ചിറ ഓട്ടുകാട്ട് സാബുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വെച്ചാണ് കാറില്‍ തീപിടിച്ചത്. ചങ്ങനാശ്ശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ മാവേലിക്കരയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ കാറിന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനകത്ത് ഉണ്ടായിരുന്ന ഉടമ കൃഷ്ണ പ്രകാശ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.