സന്നിധാനം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഫോട്ടോയെടുത്ത സംഭവത്തിൽ ADGP റിപ്പോർട്ട് തേടി. തിങ്കളാഴ്ച്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതാണ് സംഭവം.
സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്.
സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ വൈറലായതോടെ പൊലീസുകാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വന്നു.