നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭ്യമായി. ദുബായില്‍ ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. മലയാളി ചലചിത്രതാരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾക്ക് നേരത്തേയും ഇസിഎച്ച് ഗോൾഡൻ വിസ നേടിക്കൊടുത്തിട്ടുണ്ട്.
ഇരുപത്തിയഞ്ചില്‍പരം മലയാള സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് റോമ. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെയാണ് റോമ മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , ട്രാഫിക്, മിന്നാമിന്നിക്കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. 2021ല്‍ പുറത്തിറങ്ങിയ വെളേളപ്പം എന്ന സിനിമയിലും സാനിധ്യമുണ്ടായിരുന്നു.
എന്നാല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് വീണ്ടുമെത്താനുളള ഒരുക്കത്തിലാണ് താരം. നിലവില്‍ ബാംഗളൂരില്‍ താമസക്കിയിട്ടുളള റോമ ഗോൾഡന്‍ വിസ ലഭിച്ചതോടെ ദുബായില്‍ സ്ഥിരതാമസമാക്കിയേക്കും എന്ന സൂചനകളുമുണ്ട്.