പാലക്കാട്: വാശിയേറിയ ഉപതെരഞ്ഞെടുപ്പ് മത്സരം നടക്കുന്നൊരുങ്ങുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. ശക്തമായ ത്രികോണ മത്സരത്തിന് തന്നെയാവും പാലക്കാട് സാക്ഷിയാവുക.
ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും. കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം എന്നിവ മുന്നണികളെ എങ്ങനെ ബാധിച്ചു എന്നത് തെരഞ്ഞെടുപ്പോട് കൂടി വ്യക്തമാകും.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ എന്നിവർ തമ്മിലാണ് മത്സരം.