ക്യാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ. യുഎസ് കോൺഗ്രസിലെ അന്വേഷണസമിതി ജസ്റ്റീസ് ആണ് ഡിപ്പാർട്ട്മെന്റിനോട് ശിപാർശ ചെയ്തത്. ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ യുഎസ് കോൺഗ്രസ് ക്യാപ്പിറ്റോൾ മന്ദിരത്തിൽ സമ്മേളിക്കവേയാണ് ട്രംപ് അനുയായികൾ 2021 ജനുവരി 6ന്കലാപം നടത്തിയത്.
കലാപത്തിനു പ്രേരണ നൽകൽ, ഔദ്യോഗിക നടപടിക്രമങ്ങൾ തടസപ്പെടുത്തൽ, സർക്കാരിനെ വഞ്ചിക്കൽ, വ്യാജപ്രസ്താവന എന്നീ കുറ്റങ്ങൾ ട്രംപിനെതിരേ ചുമത്താനാണു ജനപ്രതിനിധിസഭയിലെ അന്വേഷണസമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ നേതൃത്വം നല്കുന്ന സമിതി ഇക്കാര്യത്തിൽ ഏകസ്വരത്തിലായിരുന്നു. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.