രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത്യത്തിന് ശിക്ഷക്കപ്പെട്ട നളിനി ശ്രീഹരന് ശിക്ഷയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ് നളിനിയുടെ ആവശ്യം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 17ന് നളിനി സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പെരറിവാളനെ വിട്ടയച്ച സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു ഹര്‍ജി.
ഗവര്‍ണറുടെ അനുമതി വാങ്ങാതെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ഉള്‍പ്പെട്ട നളിനി ശ്രീഹരന്റെയും രവിചന്ദ്രന്റെയും അപേക്ഷ തള്ളിയത്. 142 വകുപ്പ് പ്രകാരം സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരം ഹൈക്കോടതിക്കില്ലെന്നും 226 വകുപ്പിന് അനുസൃതമായി നടപടിയെടുക്കാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കേടതി പറഞ്ഞു. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 30 വര്‍ഷം പേരറിവാളന് തവടില് കഴിഞ്ഞിരുന്നു.
1991 മെയ് 21നാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആ കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.