യു എ ഇ യിൽ മഴ ശക്തമാവുമെന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുകൾ നൽകി. ചില പ്രദേശങ്ങളിൽ മേഘാവൃതം ക്രമേണ വർദ്ധിക്കും. ചില മേഘങ്ങൾ സംവഹന മേഘങ്ങളുമായി മാറും. കൂടാതെ താപനില കുറയുകയും ചെയ്യും.
അതേസമയം അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ 19 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.