വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസിന് പിന്നില്‍ സിപിഎം ബി.ജെ.പി കൂട്ടുകെട്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിക്കപ്പെടുമ്പോള്‍ തന്റെ കാറില്‍ തന്നെ ആയിരുന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു.
‘കേസുമായി നീതിയുക്തമായ അന്വേഷണം നടക്കട്ടെ. അവര്‍ എന്റെ കാറിില് യാത്ര ചെയ്യുന്ന സമയത്ത് കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? അവര്‍ക്കെതിരെ നോട്ടീസ് കൊടുത്തിട്ടുണ്ടോ? എന്റെ വാഹനം നാട്ടിലെ എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ളതാണ്. ആ വാഹനത്തില്‍ ഏത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കയറും,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നാണ് ഒന്നും രണ്ടും പ്രതികളായ ഫഎനി നൈനാന്, ബിനില്‍ ബിനു എന്നിവര്‍ പൊലീസ് പിടിയിലാകുന്നത്. KL 26 L 3030 എന്ന കാറില്‍ നിന്നും ഇവരെ പൊലീസ് പിടികൂടിയത്. ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രാഹുല്‍ ബി ആര് എന്ന പേരിലാണ്. കേസില്‍ ശനിയാഴ്ച രാഹുല്‍ മാങ്കൂട്ടത്തിലിനോട് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.