ഖത്തർ ലോകകപ്പിനായുള്ള പുതിയ ജേഴ്സികൾ പുറത്തിറക്കി ബ്രസീൽ. ബ്രസീലിന്റെ ക്ലാസിക് നിറമായ മഞ്ഞയിൽ ആണ് ഹോം ജേഴ്സിയും നീല നിറത്തിലുള്ള എവേ ജേഴ്സിയും ബ്രസീൽ പുറത്തുറക്കിയത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 15 മുതൽ ജേഴ്സി നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് വാങ്ങാൻ കഴിയും. ലോകകപ്പിലെ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിൽ പ്രധാനികളാണ് ബ്രസീൽ. ലാറ്റിനമേരിക്ക യോഗ്യത പോരാട്ടങ്ങളിൽ ആദ്യ സ്ഥാനം നേടിക്കൊണ്ട് ആയിരുന്നു ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്.