ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷമായി വരുമാനത്തിൽ കുറവ് കാണിച്ച് നികുതി വെട്ടിച്ചതായി ബിബിസി കുറ്റസമ്മതം നടത്തി. ആദായ നികുതി വകുപ്പിനയച്ച ഇ മൈലിലാണ് ബിബിസി ഈ കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഏകദേശം 40 കോടി രൂപയോളം വെട്ടിച്ചതായാണ് കണക്കുകൾ. വരുമാനം, ബാധ്യത തുടങ്ങിയ കാര്യങ്ങളിലും വ്യക്തമായ കണക്കുകളല്ല കാണിച്ചതെന്നും ഇ മെയിലിൽ പറയുന്നതായാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
ബിബിസി യ്ക്ക് ഇനി പുതിയ ആദായ നികുതി വിഷാദശാംശങ്ങൾ നൽകേണ്ടി വരും. കൂടാതെ ഇതുവരെ വെട്ടിച്ച മുഴുവൻ തുകയ്ക്കും ആനുപാതികമായ തുക അടയ്ക്കേണ്ടതായുമുണ്ട്. എങ്കിൽ മാത്രമേ തുടർ നടപടികളിൽ നിന്നും മോചിതരാകാൻ സധിക്കുകയുള്ളു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നികുതി വെട്ടിപ്പ് ആരോപിച്ച് ബിബിസി ആസ്ഥാനത്ത് റെയ്ഡ് നടന്നത്. ജനുവരിയിൽ ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയ ‘ഇന്ത്യ; ദി മോദി ക്വാസ്റ്റെയ്ൻ ‘ എന്ന ഡോക്യൂമെന്ററി പ്രദർശനത്തിന് പിന്നാലെയാണ് ബിബിസി യുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.