തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിലയിൽ മാറ്റം വരും. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ ചെയ്യും. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണിത്.
ശരാശരി 10 ശതമാനം വരെയാണ് വിലവർധന. ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാൻറെ വിലയും കൂടും. 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓൾഡ് പോർട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതൽ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതൽ 50 വരെ കൂടും എന്ന് സാരം. 1350 രൂപ വിലയുള്ള മോർഫ്യൂസ് ബ്രാൻഡിക്ക് ഇന്ന് മുതൽ 1400 രൂപ നൽകേണ്ടി വരും.
ബിയറിനും വിലയും കൂടുമെന്നാണ് അറിയിപ്പ്. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നൽകണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്.