പ്രമേഹ രോഗം കൃത്യമായി നിയന്ത്രിക്കാനായി സൗജന്യ മൊബൈൽ ആപ്പ് പുറത്തിറക്കി ഖത്തർ. ഖത്തർ ഡയബറ്റിക് അസോസിയേഷൻ ആണ് വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി സൗജന്യ ആപ്പ് പുറത്തിറക്കിയത്. ‘ക്യു ഡി എ’ (ഖത്തർ ഡയബറ്റിക് അസോസിയേഷൻ) എന്ന ആപ്പ് പ്ലേയ് സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രമേഹ രോഗം നിയന്ത്രിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിയിരിക്കുന്നത്.
ഈ മൊബൈൽ ആപ്പ് വഴി പ്രമേഹരോഗികളുടെ തുടർ പരിചരണം മെച്ചപ്പെടുത്തുന്നതിനായി വിദഗ്ധ സംഘം നിരന്തരം രോഗികളുമായി ആശയവിനിമയം നടത്തും. രോഗികൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഇത് വഴി ലഭ്യമാകും. ഇതിനു പുറമെ രോഗികളുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കാനും ആപ്പ് വഴി കഴിയുമെന്ന് ഖത്തർ ഡയബറ്റിക് അസോസിയേഷൻ മേധാവി ഡോ: അമൽ ആദാം വ്യക്തമാക്കി.
പ്രമേഹമുള്ള രോഗികൾക്ക് പുറമേ പ്രമേഹം വരാൻ സാധ്യതയുള്ള ആളുകൾക്കും ആപ്പ് വഴി പരിചരണം ലഭ്യമാകും. ശരീര ഭാരം കുറയ്ക്കാനുള്ള പോഷകാഹാര ഭക്ഷണ ക്രമീകരണം, പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, നിർദേശങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിനു പുറത്തുള്ള ആളുകൾക്കും ആപ്പ് ഉപയോഗിക്കാനാകും