സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്ജുന് നായകനായി ഒരുക്കിയ പുഷ്പ 2 ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ടിസ്റ്റുകളും സഞ്ചരിച്ച ബസ അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്ഗോഡയില്വെച്ചാണ് അപകടം സംഭവിച്ചത്.
ഹൈദരാബാദ്-വിജയവാഡ ഹൈവയില്‍ വെച്ചാണ് അപകടമുണ്ടായത്. ആര്‍ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.