യുഎഇയിൽ മറ്റൊരാളുടെ അനുവാദം ഇല്ലാതെ ചിത്രമോ ദൃശ്യമോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ കടുത്ത ശിക്ഷ. തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് ചുമത്തുക.
യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ എടുക്കുക, പകർപ്പെടുക്കുക, സേവ് ചെയ്യുക, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നിവ നിയമവിരുദ്ധമാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസം തടവും ഒന്നര ലക്ഷം (33.8 ലക്ഷം രൂപ) മുതൽ അഞ്ചു ലക്ഷം ദിർഹം (1.12 കോടി രൂപ) വരെ പിഴയുമാണ് പരമാവധി ശിക്ഷ.
സമാനമായ കുറ്റത്തിന് കഴിഞ്ഞ ദിവസം അബുദാബിയിലെ ഒരാൾക്ക് കോടതി 15,000 ദിർഹം (3.38 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു. അനുമതിയില്ലാതെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു സമർപ്പിച്ച കേസിലാണ് വിധി.