മസ്കറ്റ്: തൃശ്ശൂര്‍ ചുണ്ടല് സ്വദേശി ഒമാനില്‍ മരണപ്പെട്ടു. പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന് ഷിബു (52 വയസ്റ്റ് ) ആണ് ഒമാനില്‍ വെച്ച് മരണപ്പെട്ടത്.
30 വര്‍ഷത്തോളമായി മസ്കത്തിലെ ഘോബ്രയില്‍ മൈന്റനന്‍സ് ജോലി ചെയ്തു വരികയായിരുന്നു.
ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോയി. സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അമ്മ: സുമിത്ര, ഭാര്യ: ബിന്ദു, മക്കള്‍: ആദിത്യന് (വിദ്യാര്‍ത്ഥി റോയല്‍ എഞ്ചിനീയറിംങ്ങ് കോളേജ്. അക്കിക്കാവ്), അനാമിക (വിദ്യാര്‍ത്ഥി – ഡി പോള്‍ സ്കൂള്‍ ചൂണ്ടല്‍), സഹോദരി: ഷീല സുബ്രഹ്മണ്യന് .