പിന് ചക്രം പൊട്ടിയ സ്പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. തിങ്കളാഴ്ച രാത്രി 11.35 ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് പിന് ചക്രം പൊട്ടിയതിനെ തുടര്‍ന്ന് യാത്ര പ്രതിസന്ധിയിലായത്.
ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന് ചക്രം പൊട്ടിയതാകാമെന്നാണ് നിഗമനം. ചക്രം മാറ്റേണ്ടതിനാല്‍ 176 യാത്രക്കാരെ ഹോട്ടലുകൡലേക്ക് മാറ്റുകയായിരുന്നു.
പ്രശ്നം പരിഹരിച്ച് രാത്രി എട്ട് മണിയോടെ വിമാനം ദുബായിലേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചതെങ്കിലും തകരാര്‍ പരിഹരിക്കാന്‍ ആയില്ല. പിന്നീട് ചെന്നൈയില്‍ നിന്ന് മറ്റൊരു വിമാനമെത്തിച്ച് അതില്‍ യാത്രയാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പിലാവാത്തതിന് പിന്നാലെയാണ് യാത്രക്കാര്‍ പ്രകോപിതരായത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഞായറാഴ്ചയും വിമാനം പുറപ്പെടാന്‍ വൈകിയിരുന്നു. ഇതിനാലാണ് ദുബായില്‍ നിന്ന് തിങ്കളാഴ്ച രാത്രി എത്തേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ എത്തിയത്.