കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അധ്യാപകനായ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. മാര്‍ക്കുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കത്തിനിടെയാ
ണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ തമിഴ്നാട് സ്വദേശി വിനോദിനെ അറസ്റ്റ് ചെയ്തു. വിനോദ് ഉച്ചയ്ക്ക് ക്യാംപസിലെത്തി അധ്യാപകനെ കണ്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു.
ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ വിനോദിനെ പിടികൂടുകയും സ്ഥലത്തെത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.