നിരവധി നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ‘തീര്‍പ്പ്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘തീര്‍പ്പി’ന്റെ സംവിധാനം രതീഷ് അമ്പാട്ട് ആണ്. കൊലപാതകവും പ്രതികാരവും അടങ്ങിയ കഥയാണ് സിനിമയുടേതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ‘കമ്മാര സംഭവ’ത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് തീര്‍പ്പ്.
ചിത്രത്തിനായി ഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നതും മുരളി ഗോപിയാണ്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് ദീപു ജോസഫ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ കോസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.