പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കേരളത്തിലെത്തും. പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും. കൊച്ചിയിൽ യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ മോദി സംബന്ധിക്കും. യുവം സംവാദ പരിപാടി സംസ്ഥാനത്ത് അനിലിൻറെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.
യുവം പരിപാടിയിൽ ഒരുലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അടുത്തമാസം തൃശൂരിൽ വനിതകളുടേയും കോഴിക്കോട് വിമുക്തഭടന്മാരുടെയും പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും.
പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കുക കൂടി ലക്ഷ്യമിട്ടാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മോദിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്. വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യുവം. യുവാക്കളും പ്രൊഫഷണലുകളെയുമാണ് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.