റോഡിലെ കുഴികൾ കണ്ടുപിടിക്കാൻ മികച്ച സാങ്കേതിക വിദ്യകളാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി ഉപയോഗിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളാണ് ദുബൈ നഗരത്തിലുള്ളത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ള റോഡുകളുടെ ഡിജിറ്റൽ പതിപ്പാണ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം. കെടുപാടുകൾ കണ്ടെത്തുകയും അറ്റകുറ്റപണികൾ കൃത്യമായ ദിവസത്തിനുള്ളിൽ എങ്ങനെ പൂർത്തിയാക്കുകയും ചെയ്യാം എന്നത് ഇതിലൂടെ സാധ്യമാവും. റോഡിന്റെ അവസ്ഥ പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം നവീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദുബൈയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനും അറ്റകുറ്റപണികൾ നിയന്ത്രിക്കുന്നതിനുമായി ലേസർ സ്കാനിംഗ് ടെക്നിക്കുകൾ ആണ് ഉപയോഗിക്കുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനായി റോഡുകളെ 100 മീറ്ററിൽ കൂടാത്ത രീതിയിൽ ഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. ഹൈവേകളുടെയും ഇടറോഡുകളുടെയും പ്രധാന റോഡുകളുടെയും ധൈർഘ്യവും ഈ സംവിധാനം വഴി കണ്ടെത്താൻ സാധിക്കും. സ്മാർട്ട് സംവിധാനം വഴി ഒരു വർഷത്തെ അറ്റകുറ്റപണികളുടെ 78 ശതമാനം ലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.