ദുബായ്: പ്രവാസികളുടെ പ്രിയപ്പെട്ട ലുലു എക്സ്ചേഞ്ച് ബുർജുമാൻ മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പുതിയ സെൻറർ പ്രവാസികൾക്കായി തുറന്ന് കൊടുത്തു.
നഗരത്തിൻറെ ഹൃദയഭാഗത്ത് ബ്രാഞ്ച് തുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷ. ബുർജുമാൻ മാളിൽ സേവനം ആരംഭിച്ചതോടെ ദുബായിലെ പ്രവാസികൾക്ക് ഇടപാടുകൾ സുതാര്യമായി വേഗത്തിൽ നടത്താനാകുമെന്ന് ലുലു എക്സ്ചേഞ്ച് സിഇഓ തമ്പി സുദർശനൻ പറഞ്ഞു.
വർഷങ്ങളുടെ സേവന പാരമ്പര്യം വരും നാളുകളിൽ കൂടുതൽ ഇടപാടുകാരിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലുലു എക്സചേഞ്ച് മാനേജ്മെൻറ്