കല്യാശ്ശേരി മണ്ഡലത്തില്‍ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്നതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പഴയങ്ങാടി പൊലീസ് ആണ് 14 ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് എഫ്.ഐ.ആര്. അക്രമം തടഞ്ഞവരെയും മര്‍ദ്ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കതെിരെയാണ് കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് നവകേരള സദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ട്രേറ്റ് മൈതാനിയിലെ വേദിയിലേക്ക് മാര്‍ച്ച് നടത്തും. തലയ്ക്ക് സാരമായി പരിക്ക് പറ്റിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ (30) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.
കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ പുത്തന്‍പുരയില്‍ (30), കെ.എസ്.യു മാടായി കോളേജ് യൂണിയന് ചെയര്മാന് സായി ശരണ്‍, കെ.എസ്.യു ബ്ലോക്ക് സെക്ട്രടറി സഞ്ജു സന്തോഷ്, യൂത്ത് കോണ്ഡഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിതാ മോഹനന്, മിഥുന് കുളപ്പുറം എന്നിവരാണ് കരിങ്കൊടി കാണിച്ചതിന് ആക്രമിക്കപ്പെട്ടത്.
ഹെല്‍മെറ്റും പൂച്ചട്ടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ പരിക്കേറ്റ സുധീഷിനെ മാറ്റി നിര്‍ത്തി മര്‍ദിക്കുകായിരുന്നു.