തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിക്ക് മർദനം. യുവാവ് അറസ്റ്റിൽ . വർക്കല സ്വദേശി കൃഷ്ണരാജ് ആണ് പിടിയിലായത്.16 കാരിയായ പെൺകുട്ടിയെ പിന്തുടർന്നെത്തിയാണ് യുവാവ് മർദിച്ചത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു.
യുവാവ് നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ക്ലാസ് കഴിഞ്ഞെത്തിയ പെൺകുട്ടിയ ബസിൽ വച്ച് ശല്യം ചെയ്തുവെന്നും പിന്നീട് പിൻതുടർന്നെത്തി മർദിക്കുകയായിരുന്നു. മർദനമേറ്റ പെൺകുട്ടി നിലത്തുവീണു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും