ബാലസോർ: ഒഡിഷ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദുരന്തസ്ഥലവും അപകടത്തിൽ പെട്ടവരെയും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയവരെ പ്രധാനമന്ത്രി അനുമോദിച്ചു
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. അപകടത്തിൽപെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ബാലസോറിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികച്ച സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്