എം വി രാഘവന് അനുസ്മര പരിപാടിയില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പിന്മാറി. സിപിഎം അനുകൂല എം വി ആര് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് പങ്കെടുക്കാനുള്ള തീരുമാനമാണ് മാറ്റിയത്.
ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവന് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആണ് അറിയിച്ചിരുന്നത്. എന്നാല്‍ സിപിഎം അനുകൂല ട്രസ്റ്റ് നടത്തുന്ന പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചു എന്നത് ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. പരിപാടിയിലേക്ക് മറ്റ് യുഡിഎഫ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല.
സിപിഎം നേതാക്കളായ പാട്യം രാജന്, എം വി ജയരാജന്, എം കെ കണ്ണന് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.