അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി കെ.പി.സി.സി ഓഫീസിലെ ഇന്ദിരാ ഭവനില്‍ വെച്ചപ്പോള്‍ കാണാനെത്തിയവരില്‍ പലരുടെയും പഴ്സുകള്‍ പോക്കറ്റടിക്കപ്പെട്ടതായി പരാതി. നിരവധി പേരുടെ പേഴ്സുകള്‍ കാണാതായതായി പരാതിയുണ്ട്.
പതിനഞ്ചോളം പേഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാഭവന് പുറത്ത് നിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇതിലൊന്നും പണമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റു രേഖകളൊന്നും നഷ്ടപ്പെട്ടിട്ടുമില്ല.
തന്റെ പേഴ്സ് നഷ്ടപ്പെട്ടെന്ന് അറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പത്തോളം പേഴ്സുകള്‍ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അതിലും പണം ഉണ്ടായിരുന്നില്ല. കെപിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് കിട്ടിയ പേഴ്സുകൡും പണമുണ്ടായിരുന്നില്ല.
കെ.പി.സി.സി ഓഫീസിന് ഓഫീസ് പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പേഴ്സുകള്‍ കിട്ടിയിരുന്നു. അതേസമയം ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ട് പോയതാണെന്ന് കരുതി പരാതി നല്കാത്തവരും ഉണ്ടെന്നാണ് സംശയം.