യുഎഇയിൽ എണ്ണ ടാങ്കറിന് തീപിടിച്ച് തീപിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഫുജൈറയിലെ അൽ ബിത്ന മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് തീപടർന്നതിനെ തുടർന്ന് ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അൽ ബിത്ന മുതൽ അൽ ഫർഫാർ റൗണ്ട് എബൗട്ട് വരെയുള്ള റോഡിന് ഇരുവശവും അടച്ചതായി പോലീസ് അറിയിച്ചു. അപകടവിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ കൈകൊള്ളുകയായിരുന്നു.