2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ പരാജയം മറയ്ക്കാനാണ് ഇപ്പോള്‍ 2000ത്തിന്റെ നോട്ട് പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
”500 സംശയങ്ങള്‍, 1000 നിഗൂഢതകള്‍, 2000 തെറ്റുകള്‍! കര്‍ണാടകയില്‍ സംഭവിച്ച ദുരന്തത്തെ ഒളിപ്പിക്കാനുള്ള ഏക ട്രിക്ക്!,’സ്റ്റാലിന് ട്വ്ീറ്റ് ചെയ്തു.
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്വീറ്റ്. 2016ല്‍ കേന്ദ്രം അപ്രീതിക്ഷിതമായി നോട്ട് നിരോധിച്ചത് വലിയ രീതിയില്‍ ജനജീവിതത്തെ ബാധിച്ചിരുന്നു. പിന്നാലെയാണ് ആറ് വര്‍ഷം പിന്നിടുമ്പോള്‍ 2000 രൂപ നോട്ടുകളും പിന്‍വലിക്കുന്നത്.
സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറ്റി വാങ്ങാനാണ് സമയം നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 30ന് ശേഷം 2000 രൂപ നോട്ടുകളുടെ മൂല്യം അസാധുവാക്കപ്പെടും.
നോട്ട് നിരോധനത്തിന് പിന്നാലെ 1000 രൂപ ഒഴികെ പിന്‍വലിച്ച എല്ലാ തുകകളിലും പുതിയ കറന്‍സികള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. കൂടുതല്‍ നോട്ടുകള്‍ വിപണിയിലെത്തിയതോടെ ആര്‍ബിഐ 2000 രൂപ നോട്ടുകളുടെ അച്ചടി പതിയെ കുറയ്ക്കുകയും പിന്നീട് അവസാനിപ്പിക്കുകയും ചെയ്തു. രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചു കാലമായി ശക്തമായിരുന്നു. 2019-ന് ശേഷം ആര്‍ബിഐ രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
500 சந்தேகங்கள்
1000 மர்மங்கள்
2000 பிழைகள்!
கர்நாடகப் படுதோல்வியை
மறைக்க
ஒற்றைத் தந்திரம்!#2000Note #Demonetisation
— M.K.Stalin (@mkstalin) May 20, 2023