യുഎഇ: യുഎഇയിൽ ഗർഭഛിദ്രം അനുവദിച്ച് കൊണ്ടുളള പുതിയ നിയമം നിലവിൽ വന്നു, അഞ്ച് സാഹര്യങ്ങളിൽ ഒരു സ്ത്രിക്ക് ഗർഭഛിദ്രം നടത്താനുളള അവകാശം കമ്മിറ്റി കൊടുക്കുന്നുണ്ട്…
1.സ്ത്രീയുടെ ഇഷ്ട്ടത്തിന് വിരുദ്ധമായോ സമ്മതമില്ലാതെയോ നടത്തുന്ന ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭധാരണമെങ്കിൽ
2.ഗർഭധാരണത്തിന് ഉത്തരവാദിയായ വ്യക്തി സ്ത്രീയുടെ വംശത്തിൽപ്പെട്ടയാളോ ബന്ധുവോ ആണെങ്കിൽ
3.പങ്കാളിയുടെ അപേക്ഷയും കമ്മിറ്റിയുടെ അനുവാധവും ലഭിച്ചാൽ
4.തുടർച്ചയായ ഗർഭധാരണം സ്ത്രീയുടെ ജീവന് അപകടമായാൽ
5.ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഭ്രൂണം ജനിച്ചാൽ ഗുരുതര അസുഖങ്ങളോ ജിവനോ നിലനിർത്താൻ സാധിക്കില്ലെങ്കിൽ
ഗർഭ വിവരം സ്ഥിരീക്കരിച്ച് കഴിഞ്ഞ് അമ്മയുടെ ജിവന് അപകടമൊന്നും ഉണ്ടാവില്ലെങ്കിൽ 120 ദിവസത്തിനുളളിൽ ഗർഭഛിദ്രം നടത്താം. ഗർഭഛിദ്രത്തിനുളള അപേക്ഷ പരിഗണിക്കുന്നത് യുഎയിലെ ആരോഗ്യ പ്രതിരോധ മന്ത്രാലയമോ എമിറേറ്റ്സ് ഹെൽത്ത് അതോറിറ്റിയോ ആയിരിക്കും. ഗൈനക്കോളജിസ്റ്റ്, സൈക്കാട്രസ്റ്റ്, പബ്ലിക്ക് പ്രോസിക്ക്യൂഷൻ പ്രതിനിധി എന്നിവർ കമ്മറ്റിയിൽ ഉണ്ടായിരിക്കും. കമ്മറ്റി വിധി പറഞ്ഞതിന് അഞ്ച് ദിവസത്തിനുളളിൽ ഗർഭണിക്കോ, ഭർത്താവിനോ, ഗർഭിണിയുടെ രക്ഷകർത്താവിനോ അപ്പീലിന് പോകാൻ സാധിക്കും. ഗർഭിണിയായ സ്ത്രീ യുഎഇ പൗരയല്ലാതെ റസിഡൻസി പെർമിറ്റിലുളള ആളാണെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും യുഎയിൽ താമസമാക്കിയിട്ടുളള വ്യക്തിയായിരിക്കണം.
ഗർഭഛിദ്ര ചട്ടങ്ങളിൽ മാറ്റം വരുത്തി യുഎഇ

Leave a Comment