അഞ്ചക്ക ശമ്പളം കിട്ടിയാലും മാസാവസാനം ആകുമ്പോൾ കീശ കാലിയാകുന്നവരാണ് പകുതി പേരും.ഈ ഒരു സാഹചര്യം നേരിടുന്ന എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മാസ വരുമാനത്തിന് പുറമേ അധിക വരുമാനം എന്നുളളത്. അങ്ങനെ അധിക വരുമാനം നേടാനുളള മാർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരിയായ മാർഗങ്ങൾ തെരഞ്ഞെടുക്കുകയും വേണം.
ട്രേഡിംങ് എന്നും നമ്മുക്ക് അധിക വരുമാനം ലഭിക്കാൻ സഹായിക്കുന്ന മേഖല തന്നെയാണ്. അധിക വരുമാനം ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ദുബായിലും അബുദാബിയിലും ട്രേഡിംങ് സൗജന്യമായി പഠിപ്പിച്ച് കൊടുക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്…മിഥുൻ ഗിരീശൻ. കോളേജ് പഠനക്കാലം തൊട്ട് ട്രേഡിംങ് പരിശീലിച്ച്, പരീക്ഷിച്ച് വിജയം നേടിയ ആളാണ് മിഥുൻ ഗിരീശൻ.എല്ലാ വാരാന്ത്യത്തിലും ദുബായിലും അബുദാബിയിലും മിഥുൻസ് മണി മാർക്കറ്റ് എന്ന അക്കാദമിയിൽ ട്രേഡിംങ്ങിന്റെ സാധ്യതകൾ,വീഴ്ച്ച വരാൻ ഇടയുളള സാഹചര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ക്ലാസുകൾ ഇവിടുണ്ട്. മിഥുൻസ് മണി മാർക്കറ്റിൽ നിന്നും ട്രേഡിംങ് പഠിച്ച് പണം ശരിയായ മാർഗത്തിലുണ്ടാക്കാൻ പഠിച്ചവർ നിരവധിയാണ്.
ട്രേഡിങിലേക്ക് വരുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളായി മിഥുൻ പറയുന്നത്…കൃത്യമായ പ്ലാനിംങാണ് ഇതിന് ആദ്യം വേണ്ടത്. FDS കോർപ്പറേറ്റ് ബാങ്കിൽ ഇൻവെസ്റ്റ് ചെയ്യാതെ ടോപ്പ് ബാങ്കിൽ തന്നെ ഇൻവെസ്റ്റ് ചെയ്യണം, മ്യൂച്ചൽ ഫണ്ട്സിനെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും എസ് ബി ഐയുടേയും, എച്ച് ഡി എഫ് സിയുടേയുമെല്ലാം സേവനങ്ങൾ ലഭ്യമാണ്. കൂടാതെ ഇന്ത്യയിലെ ടോപ്പ് 50 കമ്പനികളുടെ ഇൻഡെക്സ് ഫണ്ടുകളിലും നിക്ഷേപിക്കാം.
ഇന്ത്യ വളർന്ന് കൊണ്ടിരിക്കുകയാണ്, ഈ വളർച്ചയുടെ ഭാഗമാകാൻ താൽപര്യമുളളവർക്ക് സ്റ്റോക്ക് മാർക്കറ്റുകളിൽ ഡയരക്റ്റലി നിക്ഷേപം നടത്താവുന്നതാണ്. ഇനി ക്യാപിറ്റൽ അധികമുളള ആളുകൾക്ക് പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവ്വീസ് ഉണ്ട്. വിശ്വസ്തരായ ബ്രോക്കേഴ്സ്, ഫണ്ട് മാനേജേഴ്സ് എന്നിവർ നല്ല കമ്പനികൾ സെലക്റ്റ് ചെയ്ത് നമ്മളെ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവസ്റ്റ് ചെയ്യാൻ സഹായിക്കും. ട്രേഡിംങ് ഒരിക്കലും പെട്ടെന്ന് പണം സമ്പാധികാനുളള ഇടമായി കാണരുത്. നല്ല റിസേർച്ചും, എക്സ്പീരിയൻസും കൂടി ഉണ്ടെങ്കിൽ ട്രേഡിംങ്ങിൽ നമ്മുക്ക് ശോഭിക്കാനാകുമെന്നും മിഥുൻ ഗിരീശൻ പറയുന്നു.