മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ അജിത് പവാര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം രാജ്ഭവനില്‍. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും രാജ്ഭവനില്‍ എത്തിയിട്ടുണ്ട്.
30 എം എല്‍ എമാരുടെ പിന്തുണയോടെയാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. ഒന്‍പത് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എന്‍.സി.പിക്ക് 53 എം എല്‍എമാരാണ് നിലവിലുള്ളത്. എന്നാല്‍ 30 എംഎല്‍എമാരും സര്‍ക്കാരിനൊപ്പം ചേരുന്നതോടെ പകുതിയിലും താഴെയായി സീറ്റ് നിലകുറയും.
ശരദ് പവാറിന്റെ മകളായ സുപ്രിയ സുലേക്ക് മഹാരാഷ്ട്ര എന്‍സിപിയുടെ ഉന്നത സ്ഥാനം നല്കിയതും അജിത് പവാറിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അജിത് പവാര്‍ രാജി സന്നദ്ധത അറിയിച്ചത്.