നടന് ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവനെ ഉപാധ്യക്ഷനാക്കിയ വിവരം പങ്കുവെച്ചത്.
സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന് ദേവന് ഭാവുകങ്ങള്‍ നേരുന്നുവെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ച ദേവന് പിന്നീട് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചായിരുന്നു നടന് ദേവന് ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വം എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.