സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ്. പദ്ധതി സംബന്ധിച്ച് കെ റെയിലുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
റെയില്‍വേ ഭൂമിയിലെ സര്‍വേയുമായി ബന്ധപ്പെട്ടാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. ചര്‍ച്ചയ്ക്ക് ശേഷം വിശദമായ പ്രതികരണം അറിയിക്കണമെന്നും റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കെ റെയില്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് നിലപാട് അറിയിക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 21ന് ദക്ഷിണ റെയില്‍വേ ഇതിന് മറുപടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തമായ വിശദീകരണം വേണമെന്ന് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
എത്ര എതിര്‍പ്പ് ഉണ്ടായാലും കെ റെയില്‍ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.