എന്‍.സി.സി കേഡറ്റുകളെ മഴയത്ത് ചളിയില്‍ തല കുമ്പിട്ടിരുത്തി പുഷ് അപ്പ് എടുപ്പിക്കുകയും തല്ലുകയും ചെയ്ത് സീനിയര്‍ കേഡറ്റ്. മഹാരാഷ്ട്രയിലെ താനെ ജോഷി ബന്ദോദ്കര് കോളേജിലെ എന്‍സിസി പരിശീലനത്തിനിടെയാണ് സംഭവം.
ചളി വെള്ളത്തില്‍ മുട്ടുകുത്തിയിരിക്കുന്ന കേഡറ്റുകളെ വലിയ വടി കൊണ്ട് സീനിയര്‍ കേഡറ്റ് തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
അടിസഹിക്കാന് ആകാതെ കരയുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം. കോളേജ് വിദ്യാര്‍ത്ഥിയാണ് വീഡിയോ തന്റെ ഫോണില്‍ പകര്‍ത്തിയത്.
അതേസമയം കോളേജ് അധ്യാപകരല്ല വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് എന്നാണ് പ്രിന്‍സിപ്പാള്‍ സുചിത്ര നായിക് പ്രതികരിച്ചത്. കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.