ഖലിസ്താന്‍ വിഘടനവാദി നേതാവിന്റെ ഭീഷണിക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
19 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അത് ജീവന് അപകടത്തിലാക്കുമെന്നുമായിരുന്നു ഭീഷണി.
നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍ ഗുര്‍പത്വന്ത് പന്നുന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നത് കര്‍ശനമാക്കണമെന്ന് അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19ന് അടഞ്ഞുകിടക്കും. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍ നടക്കുന്നത് 19നാണെന്നും ഇയാള്‍ വീഡിയോയിയല്‍ പറയുന്നുണ്ട്.
വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവെന്നും അത് ചിക്കാഗോ കണ്‍വെന്‍ഷനില്‍ എടുത്തതീരുമാനത്തിന്റെ ലംഘനമാണെന്നും ഹൈക്കമ്മീഷണര്‍ ഒട്ടാവ സഞ്ജയ് കുമാര്‍ വര്‍മ പറഞ്ഞു.