സിപിഐഎം ഹിന്ദു-മുസ്ലീം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി പറഞ്ഞു.
ഹിന്ദു മുസ്ലീം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് സി.പി.എം കരുതുന്നത്. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്മാരുടെ പിന്‍ബലത്തില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി അമുസ്ലീങ്ങള്‍ക്ക് കല്യാണം കഴിച്ച് കൊടുക്കുകയാണ്. സിപിഎം മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദു മുസ്ലീം വിവാഹം നടന്നാല്‍ മാത്രമേ മതേതരത്വം ആയെന്ന് അവര്‍ കരുതുന്നുള്ളുവെന്നും നാസര്‍ ഫൈസി കൂടത്തായി വിമര്‍ശിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ച് നടന്ന എസ്.എം.എഫ് ജില്ലാ സാരഥി സംഗമത്തിലാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം. മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുകയായിരുന്നു നാസര്‍ ഫൈസി കൂടത്തായി.