തിരുവനന്തപുരത്ത് എന്‍.എസ്.എസ് നടത്തിയ നാപജപ യാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനധികൃതമായി സംഘം ചേരല്‍, ഗതാഗത തടസ്സം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസില്‍ ഒന്നാം പ്രതി. നാമജപ യാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ശാസ്ത്രവും വിശ്വാസവുമായി ബന്ധപ്പെട്ട് ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ എസ് എസ് നാപജപയാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്ര പരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. തിരുവന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളില്‍ നിന്നുള്ളവരാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കള്‍ പങ്കെടുത്തു. ഹൈന്ദവ ജനതയോട് ഷംസീര്‍ മാപ്പ് പറയണമെന്നും വിശ്വാസ സംരക്ഷണത്തിന് എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കണമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.