ബീഹാറില്‍ ബിസ്കറ്റ് മോഷ്ടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.

പലചരക്ക് കടയില്‍ നിന്ന് ബിസ്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ബിര്‍പൂരിലെ ഫാസില്പൂര് ഗ്രാമത്തില്‍ ഒക്ടോബര്‍ 28ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ സ്ഥിരമായി കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കടയുടമ ഇവരെ പിടികൂടുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും ബെഗുസരായ് എസ്.പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.
കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും കടയുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രക്ഷിതാക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും എസ്.പി പറഞ്ഞു.
