ലോകമെമ്പാടും ദൈന്യം ദിന ജീവിതത്തിൽ ജീവിതഭാരമേറി വരുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കന്‍ ഓണ്‍ലൈന്‍ ലെന്‍ഡര്‍ ആയ നെറ്റ്ക്രെഡിറ്റിന്റെ റിപ്പോര്‍ട്ട് ശ്രദ്ധനേടുകയാണ്. നെറ്റ്ക്രെഡിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ജീവിത ചെലവ് താങ്ങാവുന്ന നഗരങ്ങളില്‍ ഇടംനേടിയിരിക്കുകയാണ് മസ്ക്കറ്റും.
ചെലവ് കുറഞ്ഞ നഗരമായി മസ്ക്കറ്റിനെ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ഇതാണ്. വസ്തുവിന്റെ ചെലവും വരുമാനം അടക്കമുള്ള കാര്യങ്ങളിലാണ് ചെലവ് കുറഞ്ഞ നഗരമായി മസ്ക്കറ്റിനെ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള 73 തലസ്ഥാന നഗരങ്ങളിലെ എട്ടു ലക്ഷം വസ്തുക്കള്‍ വിശകലനം ചെയ്ത പഠനത്തിലാണ് നെറ്റ് ക്രെഡിറ്റിൻ്റെ ഈ ശ്രദ്ധേയമായ കണ്ടെത്തല്‍.
പല രാജ്യങ്ങളിലെ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് കഴിഞ്ഞ 12 മാസത്തെ കെട്ടിടങ്ങളെ സംബന്ധിച്ച പഠനം ഈ ഏജന്‍സി സമാഹരിച്ചിരുന്നു. ഓരോ നഗരത്തിലെയും വീടുകളുടെ വില മൊത്തത്തിലും ചതുരശ്ര മീറ്റര്‍ അടിസ്ഥാനത്തിലും കണക്കുകൂട്ടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ ഓരോ തലസ്ഥാനത്തെയും ശരാശരി ശമ്പളം കണക്കുകൂട്ടി ജീവിത ചെലവ് വഹിക്കാനാകുമോ എന്നാണ് റിപ്പോർട്ട് വിശദമായ പഠനത്തിന് വിധേയമാക്കിയത്. സാധാരണയായി ഒരു ശരാശരി ശമ്പളക്കാരന് ഇടത്തരം വീട് വാങ്ങാന്‍ സാധിക്കുന്ന കാലയളവും കണക്കുകൂട്ടി. മസ്കറ്റി ഒരു ഇടത്തരം വീട് സ്വന്തമാക്കാൻ നാല് വര്‍ഷത്തെയും ഏഴ് മാസത്തെയും ശമ്പളം മതിയെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുകയായിരുന്നു.