തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയലും ചേർന്ന് സംഘടിപ്പിച്ച “മാ” കോണ്ടസ്റ്റിലെ ജേതാക്കളായ അമ്മമാർ ദുബായിൽ മക്കൾക്കൊപ്പം ഓണം ആഘോഷിച്ചു. കേരളത്തിലെ പല ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ശോഭന, ഉഷ ബി നായർ, സുൽഫത്ത് ബീവി, രേഖ, ഷീബ എന്നീ അമ്മമാർക്കാണ് മക്കൾക്കൊപ്പം ഇത്തവണ ഓണം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ചത്. ദുബായ് ബുർജുമാൻ മാളിലെ ബി- ഹബ്ബിൽ വെച്ച് നടന്ന “മാ” ഓണാഘോഷ പരിപാടി എഡിറ്റോറിയൽ ഡയറക്ടർ അനീഷ് വിജയനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുജിത് സുന്ദരേശനും ടൈറ്റാൻ ജ്വല്ലറി ഇന്റർനാഷണൽ ഹെഡ് ആദിത്യ സിംഗും പരിപാടിയിൽ വിജയികളായ അമ്മമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജീവിതത്തിൽ ആദ്യമായി വലിയൊരും വേദിയിൽ അമ്മമാർ ആദരിക്കപ്പെട്ടു. എഡിറ്റോറിയൽ കുടുംബം ഓണക്കോടിയും പൊന്നാടയും നൽകി അമ്മമാരെ ആദരിച്ചു. അമ്മമാർക്കുള്ള പ്രത്യേക ഉപഹാരം വേദിയിൽ വച്ച് ടീം തനിഷ്ക് മിഡിൽ ഈസ്റ്റ് കൈമാറി. നരീഷ് നായർ(ഓപറേഷൻസ് ഹെഡ്),ഹാർവി ജോർജ്(ബിസിനസ്സ് മാനേജർ തനിഷ്ക്),കാർത്തിക ഉണ്ണി ( ബിസിനസ്സ് മാനേജർ തനിഷ്ക്) , ടൈറ്റാൻ ജ്വല്ലറി ഇന്റർനാഷണൽ ഹെഡ് ആദിത്യ സിംഗിന്റെ പത്നി മഞ്ജു മേനോൻ എന്നിവർ ചങ്ങിൽ മുഖ്യാത്ഥികളായി.
സ്വന്തം ജീവിതം വലിയൊരു വേദിയിൽ പങ്കുവയ്ക്കാനായതിന്റെ ചാരിതാർത്ഥ്യമായിരുന്നു അമ്മമാരുടെ മുഖത്ത്. മക്കൾ തങ്ങളെ അത്രമേൽ ആഴത്തിൽ മനസിലാക്കിയല്ലോ എന്ന സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പരിപാടിക്കിടെ മക്കൾ സമ്മാനിച്ച അപ്രതീക്ഷിത സമ്മാനം പലരെയും ഈറനണിയിച്ചു. അമ്മാർക്കും മക്കൾക്ക് പരസ്പരം സ്നേഹം പങ്കിടാനുള്ള വേദിയായി തനിഷ്ക് മാ അക്ഷരാത്ഥത്തിൽ മാറി. എല്ലാം മറന്ന് മാവേലിക്കും പുലികളിക്കുമൊപ്പം അമ്മമാരും ചുവടുവച്ചു മനസ് നിറഞ്ഞ് ചിരിച്ചു .യുഎഇയിലെ ഓണപ്പരിപാടികളിൽ സ്ഥിരം സാന്നിധ്യമായ ലിജിത്താണ് മാവേലിയായി പരിപാടിയിൽ പങ്കെടുത്തത്.ഓണസദ്യക്കും കലാപരിപാടികൾക്കുമൊടുവിൽ മനസുനിറഞ്ഞായിരുന്നു അമ്മമാർ മക്കൾക്കൊപ്പം മടങ്ങിയത്