ഖത്തർ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആവേശം പകരാൻ മോഹൻലാൽ എത്തുന്നു. ഈ മാസം 30ന് ആണ് മോഹൻലാൽ ദോഹയിലെത്തുത്തത്. ഫുട്ബോൾ മാമാങ്കത്തിന് എത്തുന്ന ആരാധകർക്ക് സമ്മാനവുമായാണ് സൂപ്പർ സ്റ്റാർ എത്തുന്നത്. ആരാധകർക്കായി
മോഹന്‍ലാല്‍ സല്യൂട്ടേഷന് ടു ഖത്തര്‍ എന്ന പേരിൽ നടക്കുന്ന സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് ആണ് മോഹന്‍ലാൽ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച പ്രഖ്യാപന വിഡിയോ പുറത്തിറങ്ങിയത്.
ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ.മോഹന്‍ തോമസ്, ഇവന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോണ്‍ തോമസ്, ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സതീഷ് പിള്ള, പ്രസൂണ്‍ ലാല്‍, സുധീപ്, വിദ്യാ ശങ്കര്‍, ഷൈന്‍, അഷ്റഫ്, ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് കോ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൃഷ്, അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു