ഖത്തറിൽ അരങ്ങേറുന്ന ഫിഫ ലോകകപ്പിലെ ആരാധകർക്കായി പാട്ടൊരുക്കി സിനിമാതാരം മോഹൻലാൽ. സംഗീതവും ഫുട്ബോളും കോർത്തിണക്കി അണിയിച്ചൊരുക്കിയ വീഡിയോ ഈ മാസം 30ന് ഖത്തറിൽ വച്ച് റിലീസ് ചെയ്യും.
ദോഹയിലെ ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ‘മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ’ പരിപാടിയിലാണ് 4 മിനിറ്റ് ദൈർഘ്യമുള്ള സംഗീത വീഡിയോ പുറത്തിറക്കുന്നത്. ഇന്ത്യൻ എംബസി എപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻ്ററും ഒലിവ് സുനോ റേഡിയോ നെറ്റ്വർക്കും ചേർന്നാണ് പ്രകാശനം.
ആരാധകർക്ക് മോഹൻലാലുമായി നേരിട്ട് സംവദിക്കാനും റാഡിസൻ ബ്ലൂ ഹോട്ടലിൽ അവസരം ഒരുക്കുന്നുണ്ട്.