ദില്ലി: ദക്ഷിണേന്ത്യൻ പര്യടനത്തോടെ പുതുവർഷത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്, ലക്ഷദ്വീപ്, കേരളം സന്ദർശനത്തിനായി പുതുവർഷത്തിൽ മോദി എത്തും. ജനുവരി 2,3 തീയതികളിലാണ് മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം.
ജനുവരി 2 ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. അവിടെ അദ്ദേഹം സർവകലാശാലാ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:30 ന് പ്രധാനമന്ത്രി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെത്തും. ഇവിടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കു. ജനുവരി മൂന്ന് കേരളത്തിലെത്തുന്ന മോദിക്ക് രണ്ട് പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്.
തൃശ്ശൂരിലെത്തുന്ന മോദി ഇവിടെ റോഡ് ഷോ നടത്തും. ഇതോടെ കേരളത്തിലെ എൻഡിഎയുടെ ലോക്സഭാ പ്രചാരണത്തിന് കൂടി ഔദ്യോഗികമായി തുടക്കമാവും. രണ്ട് ലക്ഷം സ്ത്രീകളെ അണിനിരണത്തി ബിജെപി സംഘടപ്പിക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിവരം