മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വ്വമായ ലൈംഗികാതിക്രമം നടത്തി, അതിജീവിതയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറി എന്നതടക്കമുള്ള കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 27ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തിയാണ് ഇന്ന് വീണ്ടും സമര്‍പ്പിച്ചത്. 180 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 27നായിരുന്നു കോഴിക്കോട് വെച്ച് നടന്നവാര്ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്നതരത്തിലുള്ള സംഭവമുണ്ടായത്. സുരേഷ് ഗോപി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക തോളില്‍ നിന്ന് കൈമാറ്റിയിട്ടും വീണ്ടും കൈ വെക്കുകയായിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
നവംബര്‍ 15ന് സുരേഷ് ഗോപിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയക്കുകയും ചെയ്തു.