യുഎഇയിലെ ഫുജൈറയിൽ ചെറുഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.2 ശക്തി രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനം ഉണ്ടായതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്ററോളജി സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെ 10.50-ഓടെ ദഡ്ന മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. തീവ്രഭൂചലനങ്ങൾക്ക് സാധ്യതയുള്ള മേഖലയിൽ അല്ല യുഎഇ സ്ഥിതി ചെയ്യുന്നതെന്നും ചെറുചലനങ്ങൾ സ്വാഭാവികമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.