ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി മോദി ആദ്യം സത്യപ്രതിഞ്ജ ചെയ്ത് മോദി. ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങുകൾ നടക്കും. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.
മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക.സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു.
എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്നും ഉത്തരവാദിത്വബോധമുളള പ്രതിപക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.