ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ് ചിത്രമാണ് വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങിയ വിടുതലൈ. ക്രൈം ത്രില്ലറായ സിനിമയില്‍ ഹാസ്യതാരമായ സൂരി, വിജയ് സേതുപതി എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂരി നായകനായെത്തിയ ആദ്യ സിനിമ കൂടിയാണ് വിടുതലൈ.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ആദ്യ ചിത്രത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗത്തില്‍ മഞ്ജു വാര്യരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് സേതുപതിയുടെ നായികയായി ആയിരിക്കും മഞ്ജു എത്തുകയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബറില്‍ മഞ്ജു ഷൂട്ടിംഗിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ബി ജയമോഹന്റെ തുണൈവര്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലറാണ് വിടുതലൈ. കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമാണ് സൂരി ചെയ്തത്. മാവോയിസ്റ്റ് നേതാവായ പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിച്ചത്.
വെട്രിമാരന് ചിത്രം അസുരനില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മഞ്ജു വാര്യരുടെ അഭിനയവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.