ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള സിനിമ എന്ന നേട്ടം സ്വന്തമാക്കി മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം രാജ്യങ്ങളിൽ ഇതിനോടകം 65 രാജ്യങ്ങളിൽ റിലീസിനായി ചാർട്ട് ചെയ്തിട്ടുണ്ട്. പ്രവാസി മലയാളികളിൽ നിന്നുള്ള ഡിമാൻഡ് അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിൽ ഇനിയും റിലീസ് ചാർട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിൻ്റെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. മലയാളികളുടെ സാന്നിധ്യമുള്ള കൂടുതൽ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ന് രാത്രിയോടെ കൂടുതൽ രാജ്യങ്ങളിൽ ചിത്രം ചാർട്ട് ചെയ്യാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് മേധാവി സമദ് ദിഎഡിറ്റോറിയലിനോട് പറഞ്ഞു.
ചെക്ക് റിപ്പബ്ളിക്, സ്ലൊവാക്യ, സ്ലൊവേനിയ, ആസ്ട്രിയ, ക്രൊയേഷ്യ, അസർബെയ്ഡജാൻ, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഇതിനോടകം ചിത്രത്തിൻ്റെ റിലീസ് ഉറപ്പായിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ ഖത്തറിലും യുഎഇയിലും ചാർട്ട് ചെയ്ത പല ഷോകളും ഫുള്ളായി.ഓസ്ട്രേലിയ,ന്യൂസിലാൻഡ് അടക്കം പല രാജ്യങ്ങളിലും ഒരു മലയാള സിനിമയ്ക്ക് കിട്ടുന്ന റെക്കോർഡ് ടർബോ ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു.
അതേസമയം ടർബോയുടെ പ്രീസെയിൽസ് ബിസിനസും മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിൽ ഒരു കോടിയിലേറെ രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടിയ സിനിമയ്ക്ക് ഇതിനോടകം രണ്ട് കോടിയിലേറെ രൂപയുടെ പ്രീസെയിൽ ബിസിനസ് നടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. തിങ്കളാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് 1266 ഷോകളാണ് റിലീസ് ഡേയിൽ ഷെഡ്യൂൾ ചെയ്തത്. ഇത്രയും ഷോകളിൽ നിന്നായി 1.30 ലക്ഷം ടിക്കറ്റുകൾ ബുക്കായി കഴിഞ്ഞു.
#Turbo – Mollywood’s highest number of locations release in international markets 🔥💥
Terrific Job Done By Dearest @SamadTruth Ikka & Truth Global Films 🔥🔥🔥#Mammootty #MammoottyKampany #TurboMovie @mammukka pic.twitter.com/0cNOssZoYa
— Vishnu Sugathan (@vichu369) May 20, 2024
തൃശ്ശൂർ രാഗം, എറണാകുളം കവിത എന്നിങ്ങനെ കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററുകളിലെല്ലാം ടർബോ റിലീസ് ചെയ്യുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ ഏറ്റെടുത്ത് നവീകരിച്ച കോഴിക്കോട്ടെ വലിയ തീയേറ്ററായ അപ്സരയുടെ ഉദ്ഘാടനചിത്രവും ടർബോയാണ്.
മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു ആക്ഷൻ ത്രില്ലറിലെത്തുന്ന എന്നതാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് താരം സുനിൽ എന്നിവർ ആദ്യമായി അഭിനയിക്കുന്ന മലയാളത്തിൽ എത്തുന്നു എന്നതും ടർബോയുടെ സവിശേഷതയാണ്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
RECORD BREAKING RELEASE in Overseas territories for a MALAYALAM MOVIE — #Turbo 🔥🔥🔥
— AB George (@AbGeorge_) May 20, 2024
ഖത്തർ ഏഷ്യൻ ടൗണിൽ ആദ്യ ദിനം 12 ഷോസ് 🔥🔥
Booking തുടങ്ങി നിമിഷങ്ങൾക്കകം തൂക്കിയടി തുടങ്ങി 🔥🔥#Turbo pic.twitter.com/0uh8u2L1y1
— صفوان (@safvan__369) May 20, 2024