മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരാനിരിക്കെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. 12 മണിവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് അവതരിപ്പിക്കുന്നത്.
പ്രമേയത്തില്‍ 12 മണിക്കൂറോളം ചര്‍ച്ച നടക്കും. സഭയില്‍ ആറ് മണിക്കൂര്‍ ബിജെപിക്കും ഒരു മണിക്കൂര്‍ 41 മിനിട്ടും കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിട്ടുമാണ് ലഭിക്കുന്ന സമയം. രാഹുല്‍ ഗാന്ധി, ഗൗരവ് ഗൊഗോയ്, മനീഷ് തീവാരി, ദീപക് ബൈജ് എന്നിവരും കോണ്‍ഗ്രസിനായി സംസാരിക്കും. കേരളത്തില്‍ നിന്നുള്ള നാല് പ്രതിപക്ഷ എം.പിമാരും സംസാരിക്കും.
അതേസമയം അവിശ്വാസ പ്രമേയത്തില്‍ അഞ്ച് കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമിത് ഷാ, നിര്‍മല സീതാരാമന്, കിരണ്‍ റിജിജു, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരായിരിക്കും സംസാരിക്കുക. ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നുണ്ട്. പാര്‍ലമെന്റ് മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. മണിപ്പൂരില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത്.? പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണ് എന്നും ഗൗരവ് ഗൊഗോയ് ചോദിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് പ്രതിപക്ഷം കടന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി വ്യാഴാഴ്ച മറുപടി പറയും.